
നെയ്യാറ്റിൻകര:കാഞ്ഞിരംകുളം ഗിരിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു.അനുസ്മരണ സമ്മേളനം കേരള ലഹരി നിർമാർജ്ജനസമിതി സംസ്ഥാന പ്രസിഡന്റ് രാജൻ അമ്പൂരി ഉദ്ഘാടനം ചെയ്തു.കോട്ടുകാൽ സുനിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.അവണാകുഴി ജയകുമാർ, നെല്ലിമൂട് ശ്രീകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി വി. രവി, തിരക്കഥാകൃത്ത് നെല്ലിമൂട് രാജേന്ദ്രൻ, കെ.രാജകുമാർ, കാഞ്ഞിരംകുളം സി.ദയാനന്ദൻ, ഷിബുരാജ് ശ്രീപുരം, പ്രസാദ് ആശാൻവിള, കോട്ടുകാൽക്കോണം ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.