
നെയ്യാറ്റിൻകര: പൂവാർ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര ആശുപത്രിയിലെ 50 നവജാത ശിശുക്കൾക്ക് സേഫ്ടി ബെഡ് വിതരണം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് പ്രോജക്ടിന്റെ ഭാഗമായി ജില്ലയിലുടനീളം റോട്ടറി ക്ലബ് സംഘടിപ്പിക്കുന്ന എന്റെ കണ്മണിക്ക് എന്ന പ്രോജക്ടിന്റെ ജില്ലാതല ഉദ്ഘാടനം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു. പൂവാർ റോട്ടറി ക്ലബ് ചാർട്ടർ പ്രസിഡന്റ് രാജൻ വി.പൊഴിയൂർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ, റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർ ഡോ.രഞ്ജിത്ത് സുശീലൻ,കേരളവിഷൻ സി.ഒ.എ ഡിസ്ട്രിക്ട് പ്രസിഡന്റ് കമാൽക്കുട്ടി,പൂവാർ റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ.എ.അജികുമാർ, ഇലക്ടഡ് പ്രസിഡന്റ് ഡിനി ദർബൽ, സെക്രട്ടറി കെ.ഭക്തവത്സലൻ, ട്രഷറർ രാജു സെൽവരാജ്, നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ, വാർഡ് കൗൺസിലർ അജിത.ആർ,സർക്കിൾ ഇൻസ്പെക്ടർ എസ്.ബി.പ്രവീൺ കുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് കുമാർ,ആർ.എം.ഒ ഡോ.ഡിജോ ശശിധരൻ, വിവിധ റോട്ടറി ക്ലബ് പ്രസിഡന്റുമാരായ കാട്ടാക്കട അസീം,കെ.സുരേഷ് കുമാർ, ജിതീഷ് കുമാർ,ഹരീഷ്,കുമാർ മണിയൻ,സിദ്ധാർത്ഥകുമാർ,നെയ്യാറ്റിൻകര ജി.കൃഷ്ണൻ,ശ്രീകുമാരൻ നായർ, ആശുപത്രി പി.ആർ.ഒ സവിൻ കുമാർ, നഴ്സിംഗ് സൂപ്രണ്ടുമാരായ ഷീന റൈഹാനത്ത്, അജിതകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.