k

കെട്ടിക്കിടക്കുന്നത് 1.5​ ​ല​ക്ഷം​ ​സാ​മ്പിൾ
തുടരുന്നത് പഴയ പരിശോധന രീതി

തിരുവനന്തപുരം: ഒരേസമയം അനേകം സാമ്പിളുകൾ പരിശോധിക്കാവുന്ന ആധുനിക ഉപകരണങ്ങളോട് മുഖംതിരിച്ച് സംസ്ഥാനത്തെ രാസപരിശോധന ലാബിലെ ജീവനക്കാർ. ഇതുമൂലം കെട്ടിക്കിടക്കുന്നത് ഒന്നര ലക്ഷത്തിലധികം സാമ്പിളുകൾ. പഴയ പരിശോധനാ രീതി പിന്തുടരുന്നതാണ് കാരണം. ആധുനിക ഉപകരണങ്ങൾ ഇതോടെ കാഴ്ചവസ്തുക്കളായി.

തിരുവനന്തപരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലാബുകളുള്ളത്. ക്രിമിനൽ കേസുകളിൽ ശാസ്ത്രീയഫലം വൈകിയാൽ കുറ്റവാളി രക്ഷപ്പെടുമെന്നിരിക്കെയാണ് ഈ അലംഭാവം. മൂന്ന് ലാബുകളിലും ആധുനിക ഉപകരണങ്ങളും വാർഷിക അറ്റകുറ്റപണിക്കുള്ള കാരാറുമുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ മേൽനോട്ടമില്ലാത്തതിനാൽ വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന് പൊതുഭരണ വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

ഗ്യാസ് ക്രോമറ്റോഗ്രാഫ്, ഗ്യാസ് ക്രോമാറ്റോഗ്രഫി മാസ് സ്‌പെക്ട്രോമെട്രി, ലിക്വിഡ് ക്രോമാറ്റോഗ്രഫിമാസ് സ്‌പെക്ട്രോമെട്രി, ഹൈപെർഫോമൻസ് തിൻ ലയർ ക്രോമാറ്റോഗ്രഫി തുടങ്ങിയ യന്ത്രങ്ങളാണ് ലാബുകളിലുള്ളത്.

തിരുവനന്തപുരത്തെ ലാബിൽ കഴിഞ്ഞവർഷം ജൂണിൽ കേടായ ഗ്യാസ് ക്രോമറ്റോഗ്രാഫ് സെപ്തംബറിൽ ശരിയാക്കി. ഒക്ടോബറിൽ ഒരു പരിശോധനമാത്രം നടത്തിയശേഷം പിന്നീട് ഉപയോഗിച്ചില്ല. എറണാകുളത്ത് ഇതേയന്ത്രം കഴിഞ്ഞവർഷം നവംബർ 30നുശേഷം ഉപയോഗിച്ചിട്ടില്ലെന്നും കണ്ടെത്തി. കോഴിക്കോട്ട് ഉപയോഗം പേരിനു മാത്രം.

പരിശീലനം നൽകുന്നില്ല

ലാബുകളിലെ അനലിസ്റ്റുമാരിൽ ഭൂരിഭാഗം പേർക്കും ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള വൈദഗ്ദ്ധ്യമില്ല. യഥാസമയം പരിശീലനവും നൽകുന്നില്ല. ലോകം എ.ഐ സാങ്കേതിക വിദ്യയിലേക്ക് കുതിക്കുമ്പോൾ പരമ്പരാഗത രീതിയിൽ കടിച്ചുതൂങ്ങുന്നത് ലാബുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചെന്നാണ് കണ്ടെത്തൽ.

തകരാർ യഥാസമയം

പരിഹരിക്കുന്നില്ല

1.ഉപകരണങ്ങളുടെ കേടുപാടുകൾ യഥാസമയം പരിഹരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നും റിപ്പോർട്ട്

2.ഉപകരണങ്ങളുടെ സഹായമില്ലെങ്കിലും പ്രതിമാസം സാമ്പിൾ പരിശോധനകളുടെ ടാർജറ്റ് പൂർത്തിയാക്കാൻ കഴിയുന്നുണ്ടെന്ന് ഉദ്യോഗസ്ഥരുടെ വാദം

3.ഉപകരണങ്ങൾ കൃത്യമായി ഉപയോഗിച്ചിരുന്നെങ്കിൽ സാമ്പിളുകൾ കെട്ടികിടക്കുന്ന സ്ഥിതിയുണ്ടാകില്ലെന്നും പൊതുഭരണ വകുപ്പ് റിപ്പോർട്ടിൽ

കെട്ടിക്കിടക്കുന്ന

സാമ്പിളുകൾ

98.7%

ടോക്സിക്കോളജി, എക്‌സൈസ്,

നാർക്കോട്ടിക്

84.5%

തിരുവനന്തപുരത്ത്

88.4%

എറണാകുളത്ത്

98.6%

കോഴിക്കോട്ട്

.