കല്ലറ: വിമുക്തഭടന്റെ വീട് കുത്തിപ്പൊളിച്ച് മോഷണം നടന്നതായി പരാതി. മിതൃമ്മല മരുതുംമൂട് എസ്.എസ് ഫ്ലാറ്റിൽ ഫസിലിന്റെ വീടാണ് കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസം സ്വകാര്യ സ്ഥാപനത്തിൽ ജോലികഴിഞ്ഞ് ഫസിൽ വൈകിട്ട് വീട്ടിൽ എത്തുമ്പോഴാണ് വീടിന്റെ പിൻഭാഗത്തെ വാതിൽ പൊളിച്ചിട്ട നിലയിൽ കാണുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടിലുണ്ടായിരുന്ന സാധനങ്ങളും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് പാങ്ങോട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസെത്തി പരിശോധന നടത്തി.