വെഞ്ഞാറമൂട് :പുല്ലമ്പാറ പഞ്ചായത്ത് ഭരണ സമിതിക്ക് എതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥയും ഏകദിന ഉപവാസ സമരവും നടത്തും.7ന് നടക്കുന്ന വാഹന പ്രചാരണ ജാഥ കെ.പി.സി.സി അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്യും.മണ്ഡലം പ്രസിഡന്റുമാരായ എം.എ.ജഗ്ഫർഖാൻ, എം.മിനി എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകും.സമാപന സമ്മേളനം ചുള്ളാളം ജംഗ് ഷനിൽ ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്യും.9ന് രാവിലെ 10ന് തേമ്പാംമൂട് ജംഗ്ഷനിൽ ഉപവാസം യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും.