vld-1

വെള്ളറട: അനുഭവങ്ങളുടെയും മാനവബോധത്തിന്റെയും സ്പർശമില്ലാത്ത ആധുനിക ശാസ്ത്രം നമ്മെ എങ്ങോട്ടു നയിക്കുമെന്ന് ശ്രദ്ധാപൂർവ്വം ചിന്തിക്കേണ്ടതാണെന്ന് പ്രശസ്ത സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ പറഞ്ഞു. നിർമ്മിത ബുദ്ധിയെ ആധുനിക വിദ്യാഭ്യാസം ആശ്രയിക്കുമ്പോൾ മാനവികത അവഗണിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.വെള്ളറട വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ളാറ്റിനം ജൂബിലി ആഘോഷങ്ങൾ ആയിരങ്ങളെ സാക്ഷിനിറുത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഓണക്കൂർ.

സ്കൂൾ മാനേജർ കെ. വി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആഘോഷങ്ങളോടൊപ്പം സ്കൂൾ സ്ഥാപിത മാനേജർ കെ. വേലായുധപ്പണിക്കരുടെ 50ാംമത് ചരമ വാർഷിക ദിനാചരണവും നടന്നു. ഗുരുധർമ്മ പ്രാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി പ്ളാറ്റിനം ജൂബിലി ഫലകം ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി. പത്രാധിപർ കെ.സുകുമാരന്റെ പ്രേരണയാൽ ആരംഭിച്ച കലാലയം പ്ളാറ്റിനം ജൂബിലി ആഘോഷിക്കുന്നതിൽ കേരള കൗമുദി പ്രസ്ഥാനത്തിന് അതീവ ചാരിതാർത്ഥ്യമുണ്ടെന്ന് ചീഫ് എഡിറ്റർ ദീപു രവിയുടെ ആശംസയറിയിച്ച് ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിച്ച അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് പറഞ്ഞു.

. ഡോ: എം.എ. സിദ്ദിഖ് ഗുരുവന്ദനം ഉദ്ഘാടനം ചെയ്തു. ചലചിത്രതാരം ജോബി 75ാം മത് സ്കൂൾ വാർഷികത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പനച്ചമൂട് ഇമാം ഫിറോസ്ഖാൻ ബാഖവി, മണത്തോട്ടം സി. എസ്. ഐ സഭ ഇടവകവികാരി റവ: യേശുദാസൻ , അയിര ശശി, എസ്.വി. ഗോപകുമാർ,ഡി. പ്രമേഷ് കുമാർ,കെ.എസ്. അരുൺ, സനൽ ഡാലുമുഖം, വി. സനാതനൻ, വാഴിച്ചൽ ഗോപൻ, ചൂണ്ടിക്കൽ ശ്രീകണ്ഠൻ, നെല്ലിശ്ശേരി ബിനു, പി.ടി.എ പ്രസിഡന്റ് ജസ്റ്റിൻ ഷാജു,​ മദർ പി.ടി.എ പ്രസിഡന്റ് സുനിജ,​ സ്റ്റാഫ് സെക്രട്ടറി ടി. എസ് അനിൽ,​ സ്റ്റാഫ് സെക്രട്ടറി വി.ആർ. രാജേഷ്​ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ വെബ്സൈറ്റിന്റെ ഉദ്ഘാടനം എ. റ്റി ജോർജ് നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ അപർണ്ണ കെ. ശിവൻ സ്വാഗതവും ഹെഡ്മിസ്ട്രസ് കെ. നന്ദിനി നന്ദിയും രേഖപ്പെടുത്തി. തുടർന്ന് സ്ഥാപക സ്കൂൾ മാനേജരുടെ 50ാം ചരമവാർഷികത്തോടനുബന്ധിച്ച് സ്നേഹവിരുന്നും വിവിധ കലാപരിപാടികളും അരങ്ങേറി. ഇന്ന് സ്കൂൾ വാർഷിക പരിപാടികൾ രാവിലെ 9 മണിമുതൽ നടക്കും. ഉച്ചയ്ക്ക് 2ന് പ്ളാറ്റിനം ജൂബിലി തീം സോംഗിന്റെ ഉദ്ഘാടനം സംഗീതജ്ഞൻ രാജീവ് ആദികേശവ് നിർവഹിക്കും.