dinash

ആറ്റിങ്ങൽ: പൂവമ്പാറയിൽ ഇരുചക്ര വാഹന സർവീസ് സെന്ററിനുള്ളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാമനപുരം വാഴ്‌വേലിക്കോണത്ത് മോഹനന്റെ മകൻ ദിനേഷ് (42) ആണ് മരിച്ചത്. സർവീസ് സെന്ററിൽ രാവിലെ എത്തിയ ജീവനക്കാരൻ ഷട്ടർ തുറന്നപ്പോഴാണ് ഉള്ളിൽ ദിനേഷ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഉടൻതന്നെ വിവരം ആറ്റിങ്ങൽ പൊലീസിൽ അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്ക്കാരം നടത്തി.