d

തിരുവനന്തപുരം: സ്റ്റാർട്ടപ്പുകൾക്ക് ഡിജിറ്റൽ എൻജിനിയറിംഗ്,ഐ.ടി വികസന സേവനങ്ങൾ എന്നിവ നൽകുന്ന എ ടീം സോഫ്ട് സൊല്യൂഷൻസിന്റെ ടെക്‌നോപാർക്കിലെ പുതിയ ഓഫീസ് ടെക്‌നോപാർക്ക് സി.ഇ.ഒ റിട്ട.കേണൽ സഞ്ജീവ് നായർ ഉദ്ഘാടനം ചെയ്തു.ഡി.സി.എസ് എം.എ.ടി ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ.ജയശങ്കർ പ്രസാദ്, മുളമൂട്ടിൽ ഗ്രൂപ്പ് ചെയർമാൻ ഡോ.എബ്രഹാം മുളമൂട്ടിൽ, ഏഷ്യാനെറ്റ് ന്യൂസ് സീനിയർ വൈസ് പ്രസിഡന്റ് അനിൽ അടൂർ, വൈസ് പ്രസിഡന്റ് രജിത് നായർ, തമിഴ്നാട് മാർ എഫ്രേം കോളേജ് ഒഫ് എൻജിനിയറിംഗിലെ വിദ്യാഭ്യാസ വിദഗ്ദ്ധൻ ഫാ.ഫെബിൻ തുടങ്ങിയവർ പങ്കെടുത്തു.