തിരുവനന്തപുരം:ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് പാലിയം ഇന്ത്യയുടെ നേതൃത്വത്തിൽ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഭിന്നശേഷി ദിനം ആചരിച്ചു.ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലം,വീൽചെയർ സഹയാത്രികയും സൈക്കോളജിസ്റ്റുമായ നിൻസി മറിയം മോണ്ട്ലി,പാലിയം ഇന്ത്യ ട്രിവാൻഡ്രം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാലിയേറ്റിവ് സയൻസ് ഡയറക്ടർ ഡോ.സുനിൽകുമാർ.എം.എം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി സഹയാത്രികയും ചിത്രകാരിയുമായ അല്ലു മോളും ചിത്രകാരൻ സതീഷും രസകരമായ കാരിക്കേച്ചറുകൾ വരച്ചു.ഭിന്നശേഷിക്കാർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനെപ്പറ്റി ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലം സംസാരിച്ചു.പൊതുഗതാഗത സംവിധാനത്തിൽ ഭിന്നശേഷിക്കാരുടെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നടപടിക്രമങ്ങൾ അടുത്ത പൊതുയോഗത്തിൽ ചർച്ചചെയ്യുമെന്നും അദ്ദേഹം ഉറപ്പു നൽകി.