
തിരുവനന്തപുരം: റേഷൻ മുൻഗണനാ വിഭാഗത്തിൽ അനർഹരെ കണ്ടെത്തി വെട്ടിനിരത്തൽ തുടർന്ന് പൊതുവിതരണ വകുപ്പ്. 62,156 പേരെ ഈ സാമ്പത്തിക വർഷം മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞ മാർച്ചിൽ 59,688 പേരെ ഒഴിവാക്കിയിരുന്നു. ഇവരുടെ കൈയിലുള്ള മഞ്ഞ, പിങ്ക് കാർഡുകൾ നഷ്ടമാകും. പകരം വെള്ള, നീല കാർഡുകളിലേക്ക് മാറ്റും. അർഹരായവർക്ക് മുൻഗണനാ കാർഡുകൾ നൽകും.