തിരുവനന്തപുരം: മനുഷ്യന് സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടന നിലനിൽക്കുന്ന ഇന്ത്യ മാദ്ധ്യമ സ്വാതന്ത്ര്യത്തിൽ ഏറെ പിന്നിലാണെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു.മാദ്ധ്യമങ്ങൾ സത്യം വിളിച്ചുപറയാൻ തയ്യാറാകണം.സത്യസന്ധമായും വസ്തുനിഷ്ഠമായും വാർത്തകളെ സമീപിക്കണം.മുഖ്യധാരാ മാദ്ധ്യങ്ങൾ സത്യം പൂഴ്ത്തിവച്ചാലും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ സത്യം പുറത്തുവരുന്ന പ്രവണത കണ്ടുവരുന്നുത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യ അച്ചടി മാദ്ധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്ക് നിയമസഭ ഏർപ്പെടുത്തിയ 2024 ലെ മാദ്ധ്യമ അവാർഡ് വിതരണം ചെയ്യുകയായിരുന്നു സ്പീക്കർ. കേരള ലെജിസ്‌ളേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ കോഴ്സിലെ റാങ്ക് ജേതാക്കളേയും അനുമോദിച്ചു.നിയമസഭാ സമുച്ചയത്തിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.നിമയസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണ കുമാർ, അഡീഷണൽ സെക്രട്ടറിയും കെലാംപ്സ് എക്സിക്യുട്ടീവ് ഡയറക്ടറുമായ പി. ഹരി തുടങ്ങിയവർ സംബന്ധിച്ചു.