തിരുവനന്തപുരം : അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയവരുടെ ലിസ്റ്റ് പുറത്തു വിടാത്തതിൽ പ്രതിഷേധിച്ച് ഫെറ്റോ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് സംസ്ഥാന പ്രസിഡന്റ് എസ്.കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു.എൻ.ടി.യു സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ബി.മനു,സെക്രട്ടറി ടി.എൻ.രമേശ്,ഡി.ആർ.അനിൽ,എൻ.ജി.ഒ.സംഘ് സംസ്ഥാന സെക്രട്ടറി എസ്.വിനോദ് കുമാർ,ജോയിന്റ് സെക്രട്ടറി പ്രദീപ് പുള്ളിത്തല,സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി അജയ് കെ.നായർ,ഫെറ്റോ ട്രഷറർ സി.കെ.ജയപ്രസാദ്,പി.എസ്.സി. എംപ്ലോയിസ് സംഘ് ജനറൽ സെക്രട്ടറി ആർ.ഹരികൃഷ്ണൻ,ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് പ്രസിഡന്റ് ബി. എസ്.ഭദ്രകുമാർ,ജനറൽ സെക്രട്ടറി ബിജു ബി.നായർ,യൂണിവേഴ്സിറ്റി എംപ്ലോയിസ് സംഘ് ജനറൽ സെക്രട്ടറി ദിലീപ്,പാക്കോട് ബിജു,സന്തോഷ്‌കുമാർ,സന്തോഷ് അമ്പറത്തലയ്ക്കൽ എന്നിവർ സംസാരിച്ചു.