pp

കേരളകൗമുദി ഇക്കോ- 25 സെമിനാറും പരിവ്രാജിക
എ.കെ.രാജമ്മയുടെ ജന്മശതാബ്ദി ആഘോഷവും ഉദ്ഘാടനം ചെയ്തു

നെടുമങ്ങാട്: വനമേഖലകളിലെ ഇക്കോ ടൂറിസം സാദ്ധ്യതകൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും പ്രവർത്തനം വിപുലീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ഇക്കോ ടൂറിസം ഡവലപ്മെന്റ് അതോറിട്ടി രൂപീകരിക്കുന്നത് അവസാന ഘട്ടത്തിലാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. കേരളകൗമുദി ഇക്കോ- 25 പരിസ്ഥിതി സെമിനാറും വിനോബ നികേതൻ സ്ഥാപക പരിവ്രാജിക എ.കെ.രാജമ്മയുടെ ജന്മശതാബ്ദി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അമൂല്യങ്ങളായ വനങ്ങളുടെ അപൂർവതകൾ ജനങ്ങൾക്ക് അടുത്തറിയാനും വനാശ്രിത സമൂഹത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാനും ഉതകുന്ന പദ്ധതികൾ സർക്കാർ ആവിഷ്കരിക്കും. പ്രകൃതിവിഭവങ്ങളും കാടും വന്യമൃഗങ്ങളും വികസനത്തിന്റെ പേരിൽ ചൂഷണം ചെയ്യുന്നതിന്റെ ദുരന്തഫലം കാണാതെ പോകരുത്. ഇക്കോ -25 സെമിനാറിലൂടെ ഭൂതകാലം ഓർമ്മപ്പെടുത്താനും വർത്തമാനകാലം പഠനവിധേയമാക്കാനും കേരളകൗമുദി അവസരമൊരുക്കിയെന്നും മന്ത്രി പറഞ്ഞു.

തൊളിക്കോട് മലയടിയിലുള്ള ആശ്രമ വളപ്പിൽ 'പരിസ്ഥിതിയും വികസനവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ വിനോബ നികേതൻ ഉപദേശകസമിതി ചെയർമാൻ ഡോ.ബി.എസ്. ബാലചന്ദ്രൻ അദ്ധ്യക്ഷനായി. തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ജെ.സുരേഷ് സ്വാഗതം പറഞ്ഞു. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ ആമുഖ പ്രഭാഷണവും ചലച്ചിത്ര അക്കാഡമി ചെയർമാൻ നടൻ പ്രേംകുമാർ മുഖ്യപ്രഭാഷണവും നടത്തി. അയൽക്കൂട്ടം, ഹരിതകർമ്മ സേന, വനം സംരക്ഷണ സമിതി പ്രവർത്തകർക്ക് ജി.സ്റ്റീഫൻ എം.എൽ.എ വേൾഡ് വൈഡ് നേച്ചർ ക്ലബ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിനോബ നികേതൻ പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ ജന്മശതാബ്ദി സന്ദേശം നൽകി.

കേരളകൗമുദി പരസ്യവിഭാഗം ജനറൽ മാനേജർ ഷിറാസ് ജലാൽ, ചീഫ് മാനേജർ എസ്.വിമൽകുമാർ,പശ്ചിമഘട്ട മേഖലാ ഗവർണർ ഡോ.പി.കൃഷ്ണകുമാർ,തൊളിക്കോട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ഷംന നവാസ്,വിനോബ നികേതൻ സെക്രട്ടറി കെ.ജി.ബാബുരാജ്,വനമിത്ര അവാർഡ് ജേതാവ് സനകൻ, പനയ്ക്കോട് സർവീസ് സഹ.ബാങ്ക് പ്രസിഡന്റ് എസ്.എസ്.പ്രേംകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലിജു കുമാർ,അനു തോമസ്.എം, തോട്ടുമുക്ക് അൻസർ,വിവിധ കക്ഷിനേതാക്കളായ ജെ.വേലപ്പൻ, മണ്ണാറം രാമചന്ദ്രൻ നായർ, മലയടി പുഷ്പാംഗദൻ,പി.എസ്.അനിൽകുമാർ, എം.എസ്.റഷീദ്, തൊളിക്കോട് ഷമീം, ആട്ടുകാൽ അജി, വിനോബ ജയൻ,വിനോബ താഹ തുടങ്ങിയവർ പങ്കെടുത്തു.

പുരസ്കാരം സമ്മാനിച്ചു

ച​ട​ങ്ങി​ൽ​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ലെ​ ​പ്ര​തി​ഭ​ക​ൾ​ക്ക് ​പു​ര​സ്‌​കാ​രം​ ​സ​മ​ർ​പ്പി​ച്ചു.​ ​പാ​ലോ​ട് ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്‌​റു​ ​ട്രോ​പ്പി​ക്ക​ൽ​ ​ബൊ​ട്ടാ​ണി​ക്ക​ൽ​ ​ഗാ​ർ​ഡ​ൻ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​വി.​അ​രു​ണാ​ച​ലം,​ ​തി​രു​വ​ന​ന്ത​പു​രം​ ​ഡി.​എ​ഫ്.​ഒ​ ​അ​നി​ൽ​ ​ആ​ന്റ​ണി​ക്കു​ ​വേ​ണ്ടി​ ​പ​രു​ത്തി​പ്പ​ള്ളി​ ​ഫോ​റ​സ്റ്റ് ​റേ​ഞ്ചോ​ഫീ​സ​ർ​ ​ശ്രീ​ജി​ത്,​ ​പാ​ലോ​ട് ​സെ​ന്റ് ​ജോ​ർ​ജ് ​ക​ത്തോ​ലി​ക്ക​ ​ദേ​വാ​ല​യ​ ​ഇ​ട​വ​ക​ ​വി​കാ​രി​ ​ഫാ.​ ​അ​ജീ​ഷ് ​ക്രി​സ്തു, നെ​ടു​മ​ങ്ങാ​ട് ​താ​ലൂ​ക്ക് ​ടൂ​റി​സം​ ​ഡെ​വ​ല​പ്മെ​ന്റ് ​സൊ​സൈ​റ്റി​ ​പ്ര​സി​ഡ​ന്റ് ​ബി.​എ​ൽ.​കൃ​ഷ്ണ​പ്ര​സാ​ദ്‌,​ ​ന​ന്ദി​യോ​ട് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​പി.​എ​സ്.​ബാ​ജി​ലാ​ൽ,​സ​ന്യാ​സി​നി​ ​സു​പ്ര​ഭ​ ​സ​ദാ​ശി​വ​ൻ,​ ​ഡോ.​വി.​എ​ൻ.​സു​ഷ​മ,​ ​നെ​ടു​മ​ങ്ങാ​ട് ​എ.​ഇ.​ടി​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജ് ​ഡ​യ​റ​ക്ട​ർ​ ​എ.​നാ​സിം,​ ​എ​ഴു​ത്തു​കാ​ര​ൻ​ ​വ​ള​വി​ൽ​ ​അ​ലി​യാ​രു​കു​ഞ്ഞ്,​തോ​ട്ടം​ ​തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​ൻ​ ​സം​സ്ഥാ​ന​ ​ട്ര​ഷ​റ​ർ​ ​വ​ഞ്ചു​വം​ ​ഷ​റ​ഫ്,​ ​കോ​ൺ​ഗ്ര​സ് ​മൂ​ഴി​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​വേ​ട്ട​മ്പ​ള്ളി​ ​സ​ന​ൽ,​ത​ളി​ൽ​ ​ഫു​ഡ് ​പ്രോ​ജ​ക്ട് ​ഡ​യ​റ​ക്ട​ർ​ ​അ​ന​ന്തു​ ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​മ​ന്ത്രി​യി​ൽ​ ​നി​ന്ന് ​ഉ​പ​ഹാ​രം​ ​ഏ​റ്റു​വാ​ങ്ങി.