പോത്തൻകോട്: പാട്ടത്തിൽ ഗവ. എൽ.പി എസിൽ വി.ശശി എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച പാചകപ്പുര,​ ഊണ് മുറി,​ സ്റ്റോറ് എന്നിവ ഉൾപ്പെടുന്ന ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു. മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം അദ്ധ്യക്ഷയായി. എൽ.എസ്.എസ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് ചടങ്ങിൽ എം.എൽ.എ വിതരണം ചെയ്തു. സ്കൂളിലെ ആദ്യകാല വിദ്യാർത്ഥിയായിരുന്ന എസ്. സുന്ദരേശനെയും പാട്ടം വാർഡ് മെമ്പർ ശ്രീലത.എസ്, കോൺട്രാക്ടർ ബിജു എന്നിവരെ ആദരിച്ചു. സ്കൂളിന് സൗജന്യമായി ഭൂമി നൽകിയ വിദ്യാധരൻ മുതലാളിയുടെ മകൻ വി. രാജീവ് സ്കൂൾ വികസന ഫണ്ടിലേക്ക് നൽകിയ ചെക്ക് സ്കൂൾ എച്ച്.എം അൽബയാൻ ഏറ്റുവാങ്ങി. മംഗലപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.മുരളീധരൻ നായർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. ലൈല, ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ സുനിൽ മുരുക്കുംപുഴ, പഞ്ചായത്ത് അംഗങ്ങളായ എസ്. ശ്രീലത, എസ്.ജയ, തോന്നയ്ക്കൽ രവി, ജുമൈലാബീവി,കരുണാകരൻ, ബിന്ദു ബാബു, കണിയാപുരം എ.ഇ.ഒ ആർ.എസ്.ഹരികൃഷ്ണൻ, സീനിയർ അസിസ്റ്റൻഡ് ബീന.ബി, എസ്.എം.സി ചെയർമാൻ ജയ്മോൻ, വികസന കമ്മിറ്റി ചെയർമാൻ സിദ്ദീഖ്, സ്വാഗതസംഘം കമ്മിറ്റി ചെയർമാൻമാരായ, വി. രാജീവ്, പ്രതീഷ്, അജിത് കുമാർ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടിവ് എൻജിനിയർ നസ്റിൻ, അസിസ്റ്റൻഡ് എൻജിനിയർ അജിൻ തുടങ്ങിയവർ പങ്കെടുത്തു.