
തിരുവനന്തപുരം: അങ്കമാലി - എരുമേലി ശബരിപാതയുടെ നിർമ്മാണം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലാ കളക്ടർമാരുടെ യോഗം 17ന് മുഖ്യമന്ത്രി വിളിച്ചു. പദ്ധതിചെലവായ 3800.94കോടിയിൽ 1900.47കോടി കേരളം നൽകണമെന്ന് റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി കേന്ദ്രവും സംസ്ഥാനവും റിസർവ്ബാങ്കുമായി കരാറൊപ്പിടണം. കരാറിന്റെ കരട് റെയിൽവേ നവംബർ 13ന് കൈമാറിയിട്ടുണ്ട്. കേരളം പണംനൽകിയില്ലെങ്കിൽ വിവിധ സ്കീമുകളിലൂടെ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിക്കുന്ന വിഹിതത്തിൽ കുറവുചെയ്യും.