
നെടുമങ്ങാട് : കേരള കൗമുദി ഇക്കോ- 25 പരിസ്ഥിതി സെമിനാറും വിനോബ നികേതൻ സ്ഥാപക പരിവ്രാജിക എ. കെ.രാജമ്മയുടെ ജന്മശതാബ്ദി ആഘോഷവും ഏറ്റെടുത്ത് മലയോര ജനത.തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ അയൽക്കൂട്ടം- ഹരിതകർമ്മ സേന- തൊഴിലുറപ്പ് തൊഴിലാളികളും പരുത്തിപ്പള്ളി,പാലോട് റേഞ്ച് ഫോറസ്റ്റിലെ വനം സംരക്ഷണ സമിതി പ്രവർത്തകരും പങ്കെടുക്കാനെത്തി.ഗ്രാമപഞ്ചായത്ത് മെമ്പർമാരും വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കളും സന്നദ്ധ സംഘടന ഭാരവാഹികളും സജീവമായിരുന്നു.സംസ്ഥാന വനമിത്ര അവാർഡ് ജേതാവ് ആര്യനാട് സനകന്റെ നേതൃത്വത്തിൽ പ്രകൃതി സംഘടന സംഘടിപ്പിച്ച ഔഷധ സസ്യങ്ങളുടെ പ്രദേശന പവലിയൻ ശ്രദ്ധേയമായി.അപൂർവ ഇനത്തിൽപ്പെട്ട നൂറിലേറെ അത്ഭുതസസ്യങ്ങളും നക്ഷത്രവനവും സന്ദർശിക്കാൻ തിരക്കനുഭവപ്പെട്ടു.സ്‌കൂൾ കുട്ടികളും കുടുംബശ്രീ പ്രവർത്തകരും പവലിയൻ സന്ദർശിച്ചു.വാർഡ് മെമ്പർമാരായ ചായം സുധാകരൻ,ആർ. ശോഭന കുമാരി,അശോകൻ.ജെ, ബിനിത മോൾ.എസ്, പ്രതാപൻ.ബി, തച്ചൻകോട് വേണുഗോപാൽ,സന്ധ്യ.എസ്.നായർ,റെജി.ഒ,ഷെമി ഷംനാദ്, ഫസീല അഷ്കർ,എൻ. എസ്. ഹാഷിം,എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി മലയടി രാജൻ,കരയോഗം പ്രസിഡന്റ് ശ്രീകുമാരൻ നായർ,എ.കെ.എസ് ഏരിയ സെക്രട്ടറി എം.എൽ.കിഷോർ,ആദിവാസി മഹാസഭ പ്രസിഡന്റ് മോഹനൻ ത്രിവേണി, ആദിവാസി കാണിക്കാർ സംഘം സെക്രട്ടറി പൊൻപാറ കെ.രഘു,വിനോബ നികേതൻ ഡയറക്ടർമാരായ രാമഹരി, ക്രിസ്തുഹരി തുടങ്ങിയവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.