നെടുമങ്ങാട്: പന്ത്രണ്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ ഉസ്താദ് പിടിയിൽ. ഉസ്താദ് ഫത്തഹുദീനെ (31) കുട്ടിയുടെ രക്ഷകർത്താക്കളുടെ പരാതിയിൽ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരിഞ്ചയത്താണ് സംഭവം. പഠിക്കാൻ വന്ന കുട്ടിയെ പീഡിപ്പിച്ചുവെന്നാണ്‌ കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.