തിരുവനന്തപുരം : ജനറൽ ആശുപത്രിയിൽ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (പി.എം.ആർ) വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഭിന്നശേഷി ക്യാമ്പ് സംഘടിപ്പിച്ചു. കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും (കെ.ജി.എം.ഒ.എ) ട്രിവാൻഡ്രം ഫിസിയാട്രിസ്റ്റ് ക്ലബും ചേർന്ന് നടത്തിയ ക്യാമ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്ക് വാഹനം ഓടിക്കാനുള്ള മാർഗനിർദ്ദേശങ്ങളും ഡ്രൈവിംഗ് ലൈസൻസിനാവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകളും ലഭ്യമാക്കി. പി.എം.ആർ വിഭാഗം ചീഫ് കൺസൾട്ടന്റ് ഡോ. ശങ്കർ റാം, കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. പദ്മപ്രസാദ്, ട്രിവാൻഡ്രം ഫിസിയാട്രിസ്റ്റ് ക്ലബ് സെക്രട്ടറി ഡോ. അരുൺ എ. ജോൺ തുടങ്ങിയവർ സംസാരിച്ചു.