photo

തിരുവനന്തപുരം : ശ്രീനാരായണ ഗുരുദേവൻ ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തോ ടനുബന്ധിച്ച് വത്തിക്കാനിൽ സംഘടിപ്പിക്കപ്പെട്ട ലോക മത പാർലമെന്റിൽ ഡോ. എം. ആർ. യശോധരൻ പങ്കെടുത്തു.ഗുരുദേവന്റെ ആത്മോപദേശ ശതകത്തിന് അദ്ദേഹം തയ്യാറാക്കിയ പഠന പ്രവേശിക മാർപ്പാപ്പക്ക് സമർപ്പിച്ചു.സമ്മേളനത്തിൽ പങ്കെടുത്തവർക്ക് ലോക സമാധാനത്തിന് ഗുരുവിന്റെ മത ദർശനം എന്ന ഇംഗ്ലീഷിലുള്ള കുറിപ്പും അദ്ദേഹം മാർപാപ്പക്ക് സമർപ്പിച്ചു.