നെയ്യാറ്റിൻകര : നെയ്യാറ്റിൻകര നഗരസഭ ജനുവരിയിൽ സംഘടിപ്പിക്കുന്ന വനിതാ ജംഗ്ഷന്റെ സ്വാഗതസംഘ രൂപീകരണയോഗം നഗരസഭാ മുൻ ചെയർപേഴ്സൺ ഡബ്ലിയു.ആർ.ഹീബ ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ.അനിതകുമാരി സ്വാഗതം പറഞ്ഞു.പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.അജിത,കൗൺസിലർമാരായ ഡി.സൗമ്യ,ഐശ്വര്യ,സുമ,സരളരത്നം,ദീപ,ഷാമില,സ്മിത, അജിത,കൃഷ്ണ,ഷിനിമോൾ തുടങ്ങിയവർ പങ്കെടുത്തു.