ആറ്റിങ്ങൽ : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ മിനി ദിശ ഹയർ സ്റ്റഡീസ് എക്സ്പോ 6, 7 തീയതികളിൽ ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കും.6ന് ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ വൈസ് ചെയർമാൻ ജി.തുളസിധരൻ പിള്ള അദ്ധ്യക്ഷത വഹിക്കും. അക്കാഡമിക ജോയിന്റ് ഡയറക്ടർ ഡോ.ഷാജിത,റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സുധ.കെ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. കരിയർ ഗൈഡൻസിന്റെ സ്റ്റേറ്റ് കോർഡിനേറ്റർ ഡോ.അസീം സി.എം മിനി ദിശ എക്സ്പോയുമായി ബന്ധപ്പെട്ട സന്ദേശം നൽകും. ഡോ . ബിനു സ്വാഗതവും ഡോ. സന്ധ്യ.എം നന്ദിയും പറയും. സമാപന സമ്മേളനം 7ന് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.