തിരുവനന്തപുരം: മുനമ്പം ഭൂവിഷയത്തിൽ ഉടമസ്ഥത സംബന്ധിച്ച് സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യാൻ നിയോഗിച്ച സി .എൻ രാമചന്ദ്രൻ നായർ കമ്മീഷന്റെ മുമ്പാകെ ആക്ഷേപങ്ങളും പരാതികളും അഭിപ്രായങ്ങളും നിർദേശങ്ങളും തപാൽമുഖേനയും സർക്കാർ പ്രവൃത്തിദിനങ്ങളിൽ കാക്കനാട് ഓഫീസിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ നേരിട്ടും സമർപ്പിക്കാം. തപാൽ വിലാസം : 1 ബി, ഭവാനി, കുന്നുംപുറം, കാക്കനാട്, പിൻ682030.