പാലോട്: ബി.ആർ.സി പാലോടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഭിന്നശേഷി ദിനാഘോഷവും കായിക പ്രതിഭകളെ ആദരിക്കലും ഇന്ന് രാവിലെ 9.30ന് ബി.ആർ.സി ഹാളിൽ നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാരാജീവന്റെ അദ്ധ്യക്ഷതയിൽ ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.എസ്.ബൈജു സ്വാഗതം പറയും.ബി.ശ്രീകുമാർ,രാജ്കുമാർ,വി.ഷീജ,ബിജു,അംബിക എന്നിവർ സംസാരിക്കും.പ്രിയ.എസ്. നായർ നന്ദിപറയും.