വെള്ളറട: അമ്പൂരി പഞ്ചായത്തിന്റെ കീഴിലുള്ള മായം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് ഉദ്യോഗാ‌ർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡി.എം.എൽ.ടി ബിരുദവും കേരള പാരാമെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷനുമുള്ള 18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.ഒ.ബി.സി,പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.18ന് മുൻപായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കണം.