തിരുവനന്തപുരം: കിഴക്കേകോട്ട പൗരസമിതി ആർ.സി.സിയിലെ രോഗികൾക്ക് ഒരു ലക്ഷം രൂപയുടെ ചികിത്സാ സഹായം നൽകി. 5000 രൂപ വീതം 20 പേർക്കാണ് സഹായം നൽകിയത്. ആശുപത്രി വളപ്പിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,മുൻ മന്ത്രി വി.എസ്.ശിവകുമാർ,ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ,മെഡിക്കൽ പൊലീസ് എസ്.എച്ച്.ഒ മുഹമ്മദ് ഷാഫി എന്നിവർ ചികിത്സാസഹായം വിതരണം ചെയ്തു. പൗരസമിതി പ്രസി‌ഡന്റ് പി.കെ.എസ്.രാജൻ,സെക്രട്ടറി പവിത്രൻ കിഴക്കേനട,കല്ലിംഗൽ ജയചന്ദ്രൻ,ഉച്ചക്കട ഡോ.എസ്.ശശിധരൻ,മുക്കംപാലമൂട് രാധാകൃഷ്ണൻ,പനമൂട് വിജയകുമാർ,മോഹൻ കരമന,ഗോപൻ ഗോകുലം,ഹരീഷ് പാളയം എന്നിവർ പങ്കെടുത്തു.ജീവകാരുണ്യപ്രവർത്തകൻ ഷാജി അട്ടക്കുളങ്ങരയെ ആദരിച്ചു.