financial-help

ചിറയിൻകീഴ്: ശാർക്കര ഹൈസ്കൂൾ ബാച്ച് പൂർവ വിദ്യാർത്ഥി സംഘടനയായ ചിത്തിരത്തോണി-85ന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് കഴിഞ്ഞ മൂന്നര വർഷക്കാലമായി മാസം തോറും നൽകി വരുന്ന ധനസഹായം,ഭക്ഷ്യകിറ്റ്,ബഡ്ഷീറ്റ് എന്നിവയുടെ വിതരണോദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോ.ഷീജ നിർവഹിച്ചു.പി.പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. ഇ.നാസറുദ്ദീൻ, കെ.ശിവദാസ്, ആർ.എസ് മനോജ്, എസ്.സജി സതീശൻ, എ.മനു, ബി.സുനിൽഭാനു, റ്റി.അനിൽകുമാർ, എസ്.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.