
ആറ്റിങ്ങൽ: പെൻഷൻ സംരക്ഷണത്തിനായി അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ 10,11 തീയതികളിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിക്കുന്ന 36 മണിക്കൂർ രാപകൽ സത്യഗ്രഹ സമരത്തിന്റെ പ്രചാരണാർത്ഥം ഓഫീസ് സമുച്ചയങ്ങൾ കേന്ദ്രീകരിച്ച് ക്യാമ്പെയിൻ സംഘടിപ്പിച്ചു. ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ, നഗരസഭ, കിഴുവിലം, അഴൂർ, കടയ്ക്കാവൂർ, വക്കം, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, പഴയകുന്നുമ്മേൽ, കിളിമാനൂർ, നഗരൂർ, കരവാരം, വെള്ളല്ലൂർ, ഇടയ്ക്കോട്, ഇളമ്പ, അവനവഞ്ചേരി, ആലംകോട്, കീഴാറ്റിങ്ങൽ, മുദാക്കൽ, പാലക്കുന്ന് എന്നിവിടങ്ങളിലെ വിവിധ ഓഫീസ് സമുച്ചയങ്ങൾ കേന്ദ്രീകരിച്ച് വിശദീകരണ ക്യാമ്പെയിൻ സംഘടിപ്പിച്ചു. ആറ്റിങ്ങൽ സിവിൽ സ്റ്റേഷനിൽ ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് വി.സന്തോഷ് ആറ്റിങ്ങൽ മേഖലാതല ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി വർക്കല സജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ കമ്മിറ്റി അംഗം ഡി.ബിജിന, ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ് മഞ്ജുകുമാരി.ആർ,ജില്ലാകമ്മിറ്റി അംഗം എം.മനോജ്കുമാർ, മേഖലാ പ്രസിഡന്റ് ലിജിൻ.എൽ,മേഖലാ വൈസ് പ്രസിഡന്റ് അജിത്ത്.ജി,ജോയിന്റ് സെക്രട്ടറി എ.അജിത്, ട്രഷറർ ദിലീപ്.എം, മേഖലാ വനിതാ കമ്മിറ്റി പ്രസിഡന്റ് ലത.എ തുടങ്ങിയവർ സംസാരിച്ചു.