k

തിരുവനന്തപുരം: നാലാഞ്ചിറയിലെ സർവോദയ വിദ്യാലയ ഐ.സി.എസ്.ഇ. സ്കൂൾ സംഘടിപ്പിച്ച സർവോദയ മോഡൽ യുണൈറ്റഡ് നേഷൻസിൽ തിരുവനന്തപുരത്തെയും കൊല്ലത്തെയും 15 സ്കൂളുകളിൽ നിന്നുള്ള 170 വിദ്യാർത്ഥികൾ പങ്കെടുത്തു.കുട്ടികളിൽ നയതന്ത്ര ബോധം വളർത്തിയെടുക്കുന്നതായിരുന്നു ലക്ഷ്യം.ജില്ലാ കളക്ടർ അനുകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു.യുവജന സംഘടനയായ ഇഗ്നൈറ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ലോക്‌സഭ, യു.എൻ കമ്മിഷൻ ഓൺ ദി സ്റ്റാറ്റസ് ഓഫ് വിമൻ(യു.എൻ.സി.എസ്.ഡബ്ല്യു),യു.എൻ മനുഷ്യാവകാശ കൗൺസിൽ (യു.എൻ.എച്ച്.ആർ.സി), ഇന്റർനാഷണൽ പ്രസ് എന്നിങ്ങനെ നാല് കമ്മിറ്റികളായാണ് മോഡൽ യു.എൻ സംഘടിപ്പിച്ചത്.