raising-star

വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായി വർക്കല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് സഹായഹസ്തവുമായി വീണ്ടുമെത്തി.വർക്കല എസ്.എൻ കോളേജിൽ പഠിക്കുന്ന സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള സൗജന്യ ഉച്ചഭക്ഷണ പദ്ധതിയായ മിഡ് ഡേ മീൽ പ്രോഗ്രാമിലേക്ക് 50,000 രൂപ ക്ലബ് സംഭാവന നൽകി. സംഘടനയുടെ പ്രസിഡന്റും കോളേജ് പ്രിൻസിപ്പലുമായ ഡോ. എസ് ഷീബ ക്ലബ്ബ് പ്രസിഡന്റ് ജി.ശിവകുമാർ, സെക്രട്ടറി കിഷോർ, ക്ലബ് രക്ഷാധികാരി അജി. എസ്.ആർ.എം. മുനിസിപ്പൽ ചെയർമാൻ കെ..എം.ലാജി എന്നിവരിൽ നിന്ന് ചെക്ക് ഏറ്റുവാങ്ങി.