നെടുമങ്ങാട് : മുല്ലശ്ശേരി - കരുപ്പൂക്കോണം ഏലായിൽ സാമൂഹ്യ വിരുദ്ധ സംഘം കുലവാഴകൾ വെട്ടിനശ്പ്പിച്ചതായി പരാതി.കഴിവിള വീട്ടിൽ മോഹനന്റെ തോട്ടത്തിലെ ഇരുപതോളം കുലച്ച ഏത്തവാഴകളാണ് വെട്ടിനശിപ്പിക്കപ്പെട്ടത്.മറ്റൊരു കർഷകനായ ഭുവനചന്ദ്രൻ നായരുടെ പത്തോളം വാഴക്കുലകളും മുറിച്ചു കടത്തിയതായും പരാതിയിൽ പറയുന്നു.മോഷണ സംഘത്തെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.സുകുമാരൻനായർ ആവശ്യപ്പെട്ടു.