
നെടുമങ്ങാട് : എക്സൈസ് പാർട്ടിയുടെ പരിശോധനയിൽ ഓട്ടോറിക്ഷയിൽ കടത്തിയ 550 ഗ്രാം കഞ്ചാവ് പിടികൂടി. പേരൂർക്കട അടപ്പുകൂട്ടാൻപാറ പുതുവൽ പുരയിടം വീട്ടിൽ ഓട്ടോ ജയൻ എന്ന ജി. ജയൻ (49) അറസ്റ്റിലായി.കഞ്ചാവ് വിറ്റ വകയിൽ 5,200 രൂപയും ഓട്ടോറിക്ഷയും പിടിച്ചെടുത്തു.കാച്ചാണി ജംഗ്ഷന് സമീപത്ത് വച്ചാണ് ജയനും ഓട്ടോയും പിടിയിലായത്.ഇയാൾ പല കഞ്ചാവ് കടത്തു കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു.തിരുവനന്തപുരം എക്സൈസ് ഐ. ബി യൂണിറ്റിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.രാജുവും പാർട്ടിയും നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ആർ.എസ്.സജിത്ത്,സി.ഇ.ഒ അരുൺ രാജ്, ഡബ്ലിയു.സി.ഇ.ഒ മഞ്ജുഷ എന്നിവരും ഉണ്ടായിരുന്നു.