photo

നെടുമങ്ങാട്: ജില്ലാ കളക്ടറുടെ കാപ്പ ഉത്തരവ് പ്രകാരം സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കൽ, കൂലിത്തല്ല്, പിടിച്ചുപറി,കൊലപാതക ശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയായ കരിപ്പൂരു വാണ്ട കുന്നുംമുകൾ വീട്ടിൽ എസ്.ശ്രീജിത്തിനെ (26) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. 2021 ഡിസംബറിൽ കരിപ്പൂര് സ്വദേശി രാജേഷിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം, 2021 ൽ കരിപ്പൂര് കണ്ണാറങ്കോട് സ്വദേശി വിഷ്ണുവിനെ കമ്പി കൊണ്ട് തലയിൽ അടിച്ചു കൊലപ്പെടുത്താൻ ശ്രമം,2022 ൽ ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന മൂത്താംകോണം സ്വദേശി രാജയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം,അടുത്തിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം, വാണ്ട കുന്നുമ്മുകൾ സ്വദേശി ശശിയെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടികൊലപ്പെടുത്താൻ ശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടകൾക്കെതിരെയുള്ള നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.