നെടുമങ്ങാട് : സി.പി.എം നേതാവും ഹെഡ്ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി .ഐ.ടി.യു) സംസ്ഥാന കമ്മിറ്റി അംഗവും മുൻ നഗരസഭ ചെയർമാനുമായിരുന്ന കൊല്ലങ്കാവ് ചന്ദ്രന്റെ ഏഴാം ചരമവാർഷിക ദിനം ആചരിച്ചു.സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എൻ.സുന്ദരംപിള്ള പ്രഭാഷണം നടത്തി.സി.പി.എം നെടുമങ്ങാട് ഏരിയ സെക്രട്ടറി കെ.പി. പ്രമോഷ്,ആർ.ജയദേവൻ,ചെറ്റച്ചൽ സഹദേവൻ,കെ.എ.അസീസ്,എസ്.എസ്.ബിജു,വി.രാജേന്ദ്രൻ,പി. ഹരികേശൻ,എൻ.ആർ.ബൈജു,സി.സാബു,സി.ബി.ദിലീപ്,പ്രമോദ് എന്നിവർ സംസാരിച്ചു.