s

തിരുവനന്തപുരം: കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാംമോഹൻ നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർഫീ കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഡോ.ശശി തരൂർ എം.പി.എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യയുടെ ഭരണത്തിന് കീഴിലുള്ള വിമാനത്താവളങ്ങളിൽ നിലവിലുള്ളതുപോലെ, സ്വകാര്യ വിമാനത്താവളങ്ങൾക്കും എയർപോർട്ട് ഉപദേശക സമിതി രൂപീകരിക്കണമെന്നും തരൂർ മന്ത്രിയോട് അഭ്യർത്ഥിച്ചു.സ്വകാര്യ എയർപോർട്ടുകൾ ഈടാക്കുന്ന ഉപഭോക്തൃ വികസന ഫീസ് അവലോകനം ചെയ്യുകയും കുറയ്ക്കുകയും വേണം.എയർപോർട്ട് ഇക്കണോമിക്ക് റെഗുലേറ്ററി അതോറിട്ടി അത്തരം ഫീസുകളുടെ വർദ്ധനവ് നിയന്ത്രിക്കുന്നതിൽ പങ്ക് വഹിക്കണം,എയർക്രാഫ്റ്റ് ലാൻഡിംഗ് ഫീസ് കുറയ്ക്കണമെന്നും നിലവിൽ കൂടുതൽ തിരക്കുള്ള വിമാനത്താവളങ്ങൾക്കിടയിലുള്ള ഫ്ലൈറ്റുകൾക്ക് സബ്‌സിഡി നൽകുന്ന ഉഡാൻ പദ്ധതി, തിരക്ക് കുറഞ്ഞ റൂട്ടുകളിലെ വിമാനങ്ങൾക്ക് കൂടി നൽകേണ്ടതിന്റെ ആവശ്യകത മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ശശി തരൂർ ചൂണ്ടിക്കാട്ടി.