d

തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിലിരിക്കുന്ന നിർദ്ധന രോഗികൾക്ക് ധനസഹായാർത്ഥം കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ വനിതാ വിഭാഗമായ സെക്രട്ടേറിയറ്റ് വനിതാവേദി രുചിഫെസ്റ്റ് സംഘടിപ്പിച്ചു.ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അനിതാ രമേശ് ചെന്നിത്തല മുഖ്യാതിഥിയായി.വനിതാവേദി പ്രസിഡന്റ് എൻ.റീജ അദ്ധ്യക്ഷത വഹിച്ചു.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ഇർഷാദ്,കെ.പി.പുരുഷോത്തമൻ,സ്മിത അലക്സ്,ഗായത്രി,കെ.എം.അനിൽകുമാർ,മീര സുരേഷ്, ശിൽപ,എം.എസ്. ഷാനി,റീജ,സൗമിനി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടേറിയറ്റ് ജീവനക്കാർ തയ്യാറാക്കിയ വിഭവങ്ങളായിരുന്നു രുചിഫെസ്റ്റിൽ വിതരണം ചെയ്തത്.ലഭിച്ച വരുമാനം ചികിത്സാ ധനസഹായത്തിനായി വിനിയോഗിക്കും.