sarath

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടകംപള്ളി വില്ലേജ് ഓഫീസ് ഉപരോധിച്ചു.ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക,ഓഫീസിലെ ദല്ലാൾ പണി അവസാനിപ്പിക്കുക, പൊതുജനങ്ങളുടെ ആവശ്യങ്ങൾ സുഗമമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.കെ.പി.സി.സി നിർവാഹക സമിതി അംഗം ടി.ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസി‌ഡന്റ് കരിക്കകം സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ഗോപകുമാർ, കടകംപള്ളി ഹരിദാസ്, ചെറുവയ്ക്കൽ പത്മകുമാർ, അഭിലാഷ് ആർ.നായർ, പെരുന്താന്നി ജയചന്ദ്രൻ, കുമാരപുരം രാജേഷ്, പേട്ട അനിൽകുമാർ, വഞ്ചിയൂർ വിജയകുമാർ, നജീവ് ബഷീർ, വിജയകുമാർ, ജയചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.