sreechithara-

തിരുവനന്തപുരം: ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ ആഭിമുഖ്യത്തിൽ മൂന്നുവർഷമായി ശ്രീചിത്രാ ഹോമിൽ നടപ്പാക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ' നന്നായ് പഠിക്കാം' പദ്ധതിയുടെ പഠന പരിശീലന ക്ലാസുകൾ ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ.എസ്. സുരേഷ് ബാബുവും ശ്രീചിത്ര ഹോമിലെ അന്തേവാസിയും സിറ്റി ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അഞ്ജലിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ശ്രീചിത്ര ഹോം സൂപ്രണ്ട് വി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ഡയറ്റ് മുൻ ഫാക്കൽറ്റി ഡോ.കെ. ഗീതാലക്ഷ്മി വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസെടുത്തു. കേരള സർവകലാശാല വിദ്യാഭ്യാസ വകുപ്പ് മുൻ മേധാവി ഡോ. തെരേസ സുസൻ മുഖ്യാതിഥിയായി പങ്കെടുത്തു. നന്നായ് പഠിക്കാം പദ്ധതി കൺവീനർ ജെ.എം.റഹിം, കൊട്ടൺ ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ അദ്ധ്യാപകൻ ബി.അജയകുമാർ, ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രതിനിധി വി. സുകുമാരൻ, ശ്രീചിത്ര ഹോം ഹെഡ് ക്ലർക്ക് പ്രശാന്തി സജിത്ത് വിദ്യാർത്ഥി പ്രതിനിധികളായ ബിപിൻ,അർച്ചന, മേഘ തുടങ്ങിയവർ സംസാരിച്ചു.

പ്രവർത്തി ദിവസങ്ങളിൽ എല്ലാദിവസവും വൈകിട്ട് 5.30 മുതൽ 7 വരെയും അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതലും ജില്ലയിലെ വിവിധ സ്കൂളിലെ അദ്ധ്യാപകർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകും. എസ്.എസ്.എൽ.സി പരീക്ഷ കഴിയുന്നതുവരെ പരിശീലനം തുടരുമെന്ന് വിദ്യാഭ്യാസ ജില്ലാ ഓഫീസർ ആർ.ബിജു അറിയിച്ചു.