വിതുര:വിതുര പഞ്ചായത്ത് കേരളോൽസവത്തിൽ 275 പോയിന്റ് നേടി വിതുര ആസാദി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് കിരീടം നേടി.വിതുരയ മുന ആർട്സ് ആൻഡ്സ്‌പോർട്സ് ക്ലബ് 190 പോയിന്റോടെ രണ്ടാംസ്ഥാനം നേടി.സമാപനസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ.ബി.എസ് അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻമാരായ മേമലവിജയൻ,വി.എസ്.ബാബുരാജ്,നീതുരാജീവ്,അംഗങ്ങളായ ആനപ്പാറവിഷ്ണു,മരുതാമലഗിരീശൻ,മാൻകുന്നിൽപ്രകാശ്, ചെറ്റച്ചൽസരേന്ദ്രൻനായർ,തങ്കമണി,തള്ളച്ചിറസിന്ധു,കല്ലാർസുനിത,വിതുര ഷാജിതാഅർഷാദ്,ലൗലിമണിതൂക്കി,ബോണക്കാട് വൽസല,രവികുമാർ,പേപ്പാറലതാകുമാരി എന്നിവർ പങ്കെടുത്തു.