
മുടപുരം : വിവിധ ആവശ്യങ്ങളുന്നയിച്ച് അഴൂർ പഞ്ചായത്തിലെ കയർ തൊഴിലാളികൾ അഴൂർ വില്ലേജാഫീസിന് മുന്നിൽ ധർണ നടത്തി.ട്രാവൻകൂർ കയർ തൊഴിലാളിയൂണിയൻ (സി.ഐ.ടി.യു ) ജില്ലാസെക്രട്ടറി ആർ.അജിത് ഉദ്‌ഘാടനം ചെയ്തു.രാജേന്ദ്രൻ.കെ അദ്ധ്യക്ഷത വഹിച്ചു.സി.സുര സ്വാഗതവും ആർ.അംബിക നന്ദിയും പറഞ്ഞു.വിജയകുമാരി,രാധാകൃഷ്ണൻ,സുരേഷ്,സരള,അനിത,ഷൈജു,പ്രശാന്തൻ എന്നിവർ നേതൃത്വം നൽകി.