
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര വിശ്വഭാരതി പബ്ലിക് സ്കൂളിലെ ലൈബ്രറി ക്ലബിന്റെ സഹകരണത്തോടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലും റീഡിംഗ് കോർണർ ഒരുക്കുന്നതിന്റെ ഭാഗമായുള്ള പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ പി.കെ. രാജമോഹനൻ നിർവഹിച്ചു.സ്കൂൾ ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ വി.വേലപ്പൻ നായർ അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്.ഷാജി,നെയ്യാറ്റിൻകര ജനറൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ആർ.സന്തോഷ് കുമാർ എന്നിവർ മുൻസിപ്പൽ ചെയർമാനിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി. കൗൺസിലർ ഗ്രാമം പ്രവീൺ,വിശ്വഭാരതി പബ്ലിക് സ്കൂൾ ട്രസ്റ്റ് വൈസ് ചെയർമാൻ ആർ.വി.സനിൽകുമാർ എന്നിവർ പങ്കെടുത്തു.