general

ബാലരാമപുരം: രാഷ്ട്രീയ ജനതാദൾ​ ബാലരാമപുരം പഞ്ചായത്ത് സമ്മേളനം ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.കെ രഘു അദ്ധ്യക്ഷത വഹിച്ചു.കേരള സ്കൂൾ ഒളിംപിക്സിൽ ഹാൻഡ്ബാൾ മത്സരത്തിൽ സ്വർണമെഡൽ നേടിയ വെങ്ങാനൂർ മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ ആർ.എ.ആരതിയെ നീലലോഹിതദാസ് ഉപഹാരം നൽകി അനുമോദിച്ചു. രാഷ്ട്രീയ ജനതാദൾ നേതാക്കളായ പരശുവയ്ക്കൽ രാജേന്ദ്രൻ,​തെന്നൂർക്കോണം ബാബു,​അഡ്വ.ജി.മുരളീധരൻ,​ വിഴിഞ്ഞം ജയകുമാർ,​ ആർ.ബാഹുലേയൻ,​കോട്ടുകാൽക്കോണം മണി,​ജെ.വത്സല,​ടി.പി.ചന്ദ്രബാബു,​ പാലച്ചൽക്കോണം മധുസൂദനൻ,​ ഐത്തിയൂർ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.