ആറ്റിങ്ങൽ : ലോക ഭിന്നശേഷി ദിനത്തിനോടനുബന്ധിച്ച് നടക്കുന്ന ഭിന്നശേഷി വാരാചരണത്തിന്റെ സമാപന സമ്മേളനം ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു അദ്ധ്യക്ഷത വഹിച്ചു.സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോ.ബി.നജീബ് മുഖ്യപ്രഭാഷണവും ജില്ലാ പ്രോജക്ട് ഓഫീസർ ബി.ശ്രീകുമാരൻ പദ്ധതി വിശദീകരണം നടത്തി.ജി.വി എച്ച്.എസ്.എസ് ഞെക്കാട് സ്കൂളിലെ പ്രഥമ അദ്ധ്യാപകൻ സന്തോഷ് നാരായണൻ സംസാരിച്ചു.ആറ്റിങ്ങൽ ബി.പി.സി വിനു.എസ് സ്വാഗതവും ട്രെയിനർ ബീനു.വി.നാഥ് നന്ദിയും പറഞ്ഞു.