ആറ്റിങ്ങൽ :ക്ഷാമശ്വാശ,പെൻഷൻ പരിഷ്കരണ കുടിശിക അടിയന്തരമായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങുന്ന ഭീമ ഹർജി മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് പെൻഷണേഴ്‌സ് കൗൺസിൽ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സബ് ട്രഷറിയിൽ ഒപ്പ് ശേഖരണം നടന്നു.മണ്ഡലം പ്രസിഡന്റ്‌ ഒറ്റൂർ മോഹനൻ,സംസ്ഥാന കമ്മിറ്റി അംഗം ടി.വേണു,മണ്ഡലം സെക്രട്ടറി ആർ.എസ്.സുഭാഷ്,ഡോ.ബീന ബീവി,അബ്ദുൽ നജീബ്,ശ്യാം,വിജയമോഹനൻ,ഗിരീശൻ എന്നിവർ പങ്കെടുത്തു.