തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിച്ച ആയുർവേദ കോളേജ് അദ്ധ്യാപകരുടെ കൂട്ടായ്മയായ ആയുർവേദ സീനിയർ ഫാക്കൽറ്റീസ് ആൻഡ് റിസർച്ചേഴ്സ് അസോസിയേഷന്റെ (ആസ്ഫാർ)​10-ാം വാർഷിക സമ്മേളനം ഇന്ന് രവിലെ 9ന് തമ്പാനൂർ ഹോട്ടൽ ഹൊറൈസനിൽ ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്യും. ആസ്ഫാർ പ്രസിഡന്റ് ഡോ.കെ.ജ്യോതിലാൽ അദ്ധ്യക്ഷത വഹിക്കും.ഗായകൻ പട്ടം സനിതിന്റെ ഗാനാലാപനവും നടക്കും. 75 വയസ് പിന്നിട്ട അദ്ധ്യാപകരായ ഡോക്ടർമാരെ ചടങ്ങിൽ ആദരിക്കും.