u

തിരുവനന്തപുരം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2024-25 അദ്ധ്യയന വർഷത്തിൽ ദേശീയ,സംസ്ഥാന പൊതുപ്രവേശന പരീക്ഷയിലൂടെ എം.ബി.ബി.എസ്,എൻജിനിയറിംഗ്,എം.സി.എ,എം.ബി.എ,എം.എസ് സി,ബി.എസ് സി നഴ്സിംഗ്, ബി.ഡി.എസ്, ബിഫാം,എം.ഫാം,ഫാം.ഡി,ബി.എസ്‌സി ഫോറസ്ട്രി,എം.എസ് സി ഫോറസ്ട്രി,എം.എസ്‌സി അഗ്രികൾച്ചർ,ബി.എസ്‌സി അഗ്രികൾച്ചർ,എം.വി.എസ്.സി,ബി.വി.എസ്.സി,ബി.എച്ച്.എം.എസ്,ബി.എ.എം.എസ്,എൽ.എൽ.ബി,എൽ.എൽ.എം,പോസ്റ്റ് ‌ഡോക്ടറൽ ഡിഗ്രി തുടങ്ങിയ കോഴ്സുകളിൽ പ്രവേശനം ലഭിച്ച് പഠിച്ചുകൊണ്ടിരിക്കുന്നവരിൽ നിന്നും സൗജന്യലാപ്ടോപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. 2024 മാർച്ച് വരെ അംഗത്വമെടുത്ത തൊഴിലാളികൾക്ക് അപേക്ഷിക്കാം. അവസാന തീയതി 15. അപേക്ഷ ഫോമും മറ്റ് വിവരങ്ങളും എല്ലാ ജില്ലാ ഓഫീസിലും ലഭിക്കും. വെബ്സൈറ്റ്: kmtwwfb.org