കോവളം : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വെങ്ങാനൂർ വി.പി.എസ് മലങ്കര ഹയർസെക്കൻഡറി സ്കൂളിൽ സൗജന്യ ഏകദിന വ്യക്തിത്വ വികസന പരിശീലനമായ പാസ്‌വേഡ് ട്യൂണിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.എം.വിൻസെന്റ് എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധി ഫാദർ ജെറോം കുന്നുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു.ന്യൂനപക്ഷ യുവജനകേന്ദ്രം പ്രിൻസിപ്പൽ പ്രൊ. അബ്ദുൽ അയൂബ് മുഖ്യ പ്രഭാഷണം നടത്തി.ട്രെയിനർമാരായ അബ്ദുൽ സത്താർ, സിദ്ധിക്ക് എന്നിവർ നേതൃത്വം നൽകി.സ്‌കൂൾ പ്രിൻസിപ്പൽ സി. ജെയ്‌സൺ, എച്ച്.എം എം .ആർ ബിന്ദു, സ്റ്റാഫ് സെക്രട്ടറി പി. ആർ പ്രജിദ, കരിയർ ഗൈഡ് സുനിൽ കുമാർ. എം എന്നിവർ സംസാരിച്ചു.