
തിരുവനന്തപുരം: എയ്ഡഡ് മേഖലയിലെ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബർ 30ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ വിവാദ സർക്കുലർ വിഷയത്തിൽ മാനേജ്‌മെന്റുകളുടെ യോഗം വിളിച്ച് സർക്കാർ. പ്രതിഷേധം വ്യാപകമായതിനെ തുടർന്ന് പ്രശ്നപരിഹാരത്തിനായാണ് 9ന് വിദ്യാഭ്യാസമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം വിളിച്ചത്. കേരളാ പ്രൈവറ്റ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ,കെ.സി.ബി.സി വിദ്യാഭ്യാസ കമ്മിഷൻ എന്നിവർ നല്കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് യോഗം.