janatha-junction-road-

വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്തിലെ ജനതാ ജംഗ്ഷൻ- പെരിഞ്ഞാറവിള റോഡ് പൊട്ടി പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ടും നവീകരണം നടത്താൻ അധികൃതർ തയാറാകുന്നില്ലെന്ന് പരാതി. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് 10 വർഷം മുമ്പാണ് അവസാനമായി റോഡ് ടാർ ചെയ്തത്. റോഡിന്റെ അറ്റകുറ്റപണികൾ നടത്തുന്നതിന് പഞ്ചായത്തിൽ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ബന്ധപ്പെട്ട അധികൃതർ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ജനത ജംഗ്ഷൻ റസിഡന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.