വിഴിഞ്ഞം: കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വിഴിഞ്ഞത്ത് സംഘടിപ്പിച്ച ഡോ.ബി.ആർ.അംബേദ്കർ അനുസ്മരണത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കരുംകുളം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം അഡ്വ.സി.കെ.വത്സല കുമാർ,ഡി.സി.സി ജനറൽ സെക്രട്ടറി സി.എസ്.ലെനിൻ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ രവീന്ദ്രൻ,അനിൽ.വി.സലാം,വിഴിഞ്ഞം സക്കീർ,വിഴിഞ്ഞം ഹനീഫ,മണ്ഡലം പ്രസിഡന്റുമാരായ വിഴിഞ്ഞം ആംബ്രോസ്,മുക്കോല ബിജു,പരണിയം ഫ്രാൻസിസ്,ആർ.തങ്കരാജ്, മുൻ കൗൺസിലർ സുധീർഖാൻ,മുൻ മണ്ഡലം പ്രസിഡന്റ് വിഴിഞ്ഞം മുജീബ് റഹ്മാൻ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കോവളം സുദേശൻ,പാമ്പുകാല ജോസ്, അനിൽകുമാർ,ടി.കെ.അശോക് കുമാർ,കാഞ്ഞിരകുളം ശരത് കുമാർ,താരാ സിംഗ്,വിഴിഞ്ഞം യേശുദാസ്,ക്ലീറ്റസ് അമലേന്ദ്രൻ,ടാബർട്ട് മൊറായിസ്,രാജീവ്, അനിൽകുമാർ.വി,സ്റ്റാൻലി ഹെഡ്ഗർ,ജലീൽ മുഹമ്മദ്,പ്രദീപ് ശാന്തകുമാർ,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഹസീനാ തുടങ്ങിയവർ പങ്കെടുത്തു.