
വെള്ളറട: അമരവിള കാരക്കോണം റോഡ് വികസനത്തിന്റെ ഭാഗമായി കുന്നത്തുകാലിൽ പുറംപോക്ക് ഭൂമി ഏറ്റെടുത്ത് 15 മീറ്റർ വീതിയിൽ റോഡ് എല്ലാവിധ സൗകര്യങ്ങളോടുകൂടി വികസനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കുന്നത്തുകാൽ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്നത്തുകാൽ ജംഗ്ഷനിൽ സായാഹ്ന ധർണ നടത്തി. റോഡ് നിർമ്മാണം തുടങ്ങിയപ്പോൾ കുന്നത്തുകാൽ ജംഗ്ഷനിൽ 15 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കുമെന്ന് എം.എൽ.എ നാട്ടുകാർക്കു നൽകിയ വാക്ക് പാലിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് വർണ്ണം സജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അരുവിയോട് സജി ഉദ്ഘാടനം ചെയ്തു. അഡ്വ.മഞ്ചവിളാകം പ്രദീപ്, മണവാരി രതീഷ്, ചെറിയകൊല്ല പ്രദീപ്, മോഹൻ റോയ്, മാണിനാട് സന്തോഷ്, മാണിനാട് സജി, വണ്ടിത്തടം ദിലീപ്, ദിലീപ്, ബിനു, അശോകൻ,സുന്ദരേശൻ,ചിമ്മിണ്ടിഹരി തുടങ്ങിയവർ സംസാരിച്ചു.